eli

കിളിമാനൂർ: ഗവർണറുടേത് ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കിളിമാനൂരിലെ വിവിധ ലോക്കലുകളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.നഗരൂർ ടൗണിൽ നടന്ന പ്രതിഷേധയോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബി.സത്യൻ ഉദ്ഘാടനം ചെയ്തു.കെ.പി.അനിൽ അദ്ധ്യക്ഷത വഹിച്ചു.എം.ഷിബു,ഡി. രജിത്,ദർശനാവട്ടം തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. അടയമൺ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻകുഴിയിൽ നടന്ന പ്രതിഷേധ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.പി.എം ഏരിയാ കമ്മിറ്റി എ.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.എസ്.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.പുളിമാത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരേറ്റിൽ നടന്ന പ്രതിഷേധം ഏരിയാ കമ്മിറ്റിയംഗം കെ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എം. ജയേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ.അനിൽകുമാർ, ആർ.രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.കൊടുവഴന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഏരിയാകമ്മിറ്റിയംഗം ടി.എൻ.വിജയൻ ഉദ്ഘാടനം ചെയ്തു.ശ്രീജാ ഉണ്ണികൃഷ്ണൻ,എസ്.വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.