cmty

കിളിമാനൂർ:മഞ്ഞപ്പാറ വാർഡ് ഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡ‍ി.എഫ് സ്ഥാനാർത്ഥി എം. എസ്.ഷംനാബീ​ഗത്തിന്റെ കേന്ദ്ര തിരഞ്ഞെ‌ടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റം​ഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി,സി.പി.എം ജില്ലാ സെക്രട്ടറിയേറ്റം​ഗം ആർ.രാമു,ജില്ലാ കമ്മിറ്റിയം​ഗങ്ങളായ മടവൂർ അനിൽ,ബി.സത്യൻ,ജെ.ഡി.എസ് ജില്ലാ സെക്രട്ടറി വല്ലൂർ രാജീവ്,സ്ഥാനാർത്ഥി എം.എസ്.ഷംനാബീ​ഗം,കെ.രാജേന്ദ്രൻ,ജി.എൽ.അജീഷ് തുടങ്ങിയവർ സംസാരിച്ചു.എം.ഷാജഹാൻ സ്വാ​ഗതം പറഞ്ഞു.