
വെമ്പായം:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ സംസ്ഥാന കാര്യാലയത്തിന് മുന്നിൽ സമരം നടത്തി. സമരം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി മുഖ്യ പ്രഭാഷണം നടത്തി.അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ.ഷാജു സ്വാഗതം പറഞ്ഞു. ടി.ശരത് ചന്ദ്ര പ്രസാദ്,സെറ്റോ ചെയർമാൻ ചവറ ജയകുമാർ,സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ,സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൽ മജീദ്,വൈസ് പ്രസിഡന്റുമാരായ ഷാഹിദാ റഹ്മാൻ,എൻ.ശ്യാം കുമാർ,എൻ. ജയപ്രകാശ്,വി.എം.ഫിലിപ്പച്ചൻ,കെ.രമേശ്, എൻ.രാജ്‌മോഹൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ബി.ബിജു,അനിൽ വെഞ്ഞാറമൂട്,ബി.സുനിൽകുമാർ,കെ.സുരേഷ്, വി.മണികണ്ഠൻ,ടി.യു.സാദത്ത്,ജി.കെ. ഗിരിജ,പി.വി.ജ്യോതി,ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്,സെക്രട്ടറി എൻ.സാബു എന്നിവർ നേതൃത്വം നൽകി.