കിളിമാനൂർ:പുളിമാത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ആയുർവേദ ദിനാചരണവും ഔഷധ സസ്യ പ്രദർശനവും പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ചിതം അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മിനി .എം.ആർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവപ്രസാദ്,വാർഡ് മെമ്പർ ആശ,ഡോ.ടിന്റു എന്നിവർ സംസാരിച്ചു. ഫാർമസിസ്റ്റ് ഫസ്ന നന്ദി പറഞ്ഞു.