resi

തിരുവനന്തപുരം: ശാസ്തമംഗലം മരുതംകുഴി റോഡ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ കുടുംബ സംഗമം വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്തമംഗലം രാജാ കേശവദാസ എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പി.എൽ ജോസ് അദ്ധ്യക്ഷത വഹിച്ചു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ, വാർഡ് കൗൺസിലർ സി. മധുസൂദനൻ നായർ, മുൻ കൗൺസിലർ ബിന്ദു ശ്രീകുമാർ, ധന്യ.എസ്.നായർ,സെക്രട്ടറി കെ.രാജഗോപാൽ,വൈസ് പ്രസിഡന്റ് കെ.വി. സതീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.