മുടപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. എക്സൈസ് പ്രിവന്റീവ് ഉദ്യോഗസ്ഥരായ സുനിൽകുമാർ,ഹാഷിം എന്നിവരാണ് വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുത്തത്. കലാലയങ്ങൾ ലഹരി വിമുക്തമാക്കേണ്ടതിന്റെ അനിവാര്യത, ലഹരി വിമോചന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക്,സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചു. ഹയർസെക്കൻഡറി വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിത്രരചനാ,പോസ്റ്റർ രചനാ മത്സരങ്ങളും നടത്തി.പി.ടി.എ പ്രസിഡന്റ് ആർ.നിസാർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ബിനു.എസ്‌ സ്വാഗതവും വിമുക്തി ക്ലബ് കോ-ഓർഡിനേറ്റർ ഡോക്ടർ ഇന്ദു.ടി.എൻ നന്ദിയും പറഞ്ഞു.