കല്ലമ്പലം:കിളിമാനൂർ സബ് ജില്ലാ ശാസ്ത്രമേളയിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ 654 പോയിന്റ് നേടി ഓവറാൾ ചാമ്പ്യൻഷിപ്പിന് അർഹരായി. ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 533 പോയിന്റോടു കൂടി രണ്ടാം സ്ഥാനത്തും കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ 483 പോയിന്റോടെ മൂന്നാം സ്ഥാനത്തിനും അർഹരായി. ഗണിത ശാസ്ത്രത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 12, ഹൈസ്കൂൾ വിഭാഗത്തിൽ 8,സോഷ്യൽ സയൻസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 3,ഹൈസ്കൂൾ വിഭാഗത്തിൽ 4,ഐ.ടിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,ഹൈസ്കൂൾ വിഭാഗത്തിൽ 1,സയൻസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,ഹൈസ്കൂൾ വിഭാഗത്തിൽ 2, പ്രവൃത്തിപരിചയമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 7,ഹൈസ്കൂൾ വിഭാഗത്തിൽ 14 എന്നിങ്ങനെ 59 ഇനങ്ങളിലായി 70 കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കും.വിജയികളായ കുട്ടികളെയും അവരെ സജ്ജരാക്കിയ അദ്ധ്യാപകരെയും സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്,ചെയർമാൻ എ.നഹാസ്,കൺവീനർ യു.അബ്ദുൾകലാം,എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ്.ബിജോയ്‌,എച്ച്.എസ്.പ്രിൻസിപ്പൽ എം.എൻ.മീര എന്നിവർ അഭിനന്ദിച്ചു.