
കല്ലമ്പലം:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി വർക്കല മണ്ഡലത്തിലെ നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു കോടിരൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. എം.എൽ.എ അഡ്വ.വി.ജോയി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് സിനി.എം.ഹല്ലാജ് നന്ദിയും പറഞ്ഞു. അത്യാധുനിക രീതിയിൽ മികച്ച സംവിധാനങ്ങളോടുകൂടി ഒരുക്കിയിരിക്കുന്ന കെട്ടിടത്തിൽ മൂന്നുനിലകളിലായി ഏഴു ക്ലാസ് മുറികളും,ആറ് ലാബുകളും,ടോയ്‌ലെറ്റ് സംവിധാനങ്ങളും ഉൾപ്പെടും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം ബേബി സുധ,വൈസ് പ്രസിഡന്റ് സാബു,ബ്ലോക്ക് പഞ്ചായത്തംഗം ജിഹാദ്,പി.ടി.എ പ്രസിഡന്റ് ഫൈസൽ ഖാൻ,മുൻ പ്രിൻസിപ്പൽ ബാബു,രാഷ്ട്രീയ പ്രതിനിധികളായ സലിംകുമാർ,എം.എം താഹ,മുല്ലനല്ലൂർ ശിവദാസൻ,സജി പി.മുല്ലനല്ലൂർ,ബോസ് കുമാർ,സ്കൂൾ വികസന സമിതി ചെയർമാൻ എസ്.ബാലചന്ദ്രൻ,പി.ടി.എ വൈസ് പ്രസിഡന്റ് ഹാരിസ്,എസ്.എം.സി വൈസ് ചെയർമാൻ നിസാം,സ്റ്റാഫ് സെക്രട്ടറി അബ്ദുൽ സലീം തുടങ്ങിയവർ പങ്കെടുത്തു.