mm

ഉർവശിയും ഭാവനയും ഹണി റോസും

ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന റാണി എന്ന ചിത്രത്തിൽ ഉർവശിയും ഭാവനയും ഹണി റോസും നായികമാർ. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അനുമോൾ, മിഥിനി എന്നിവരാണ് മറ്റു താരങ്ങൾ. റാണിയുടെ നിർമ്മാതാവും ശങ്കർ രാമകൃഷ്ണൻ തന്നെയാണ്. ഛായാഗ്രഹണം വിനായക് . സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് റാണിയുടെ പ്രമേയം. പൂർണമായും തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന റാണി ഒക്ടോബർ 30ന് പാക്കപ്പാവും. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് റാണി.

രഞ്ജിത്തിന്റെ കേരള കഫേയിൽ ഐലന്റ് എക്സ്‌പ്രസ് ആണ് ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും പ്രിയ മണിയും ഉൾപ്പെടെ വൻ താരനിരയിൽ പതിനെട്ടാം പടി എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ഉറുമി, നെത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി, മാമാങ്കം തുടങ്ങിയ ചിത്രങ്ങൾക്ക് രചന നിർവഹിച്ച ശങ്കർ രാമകൃഷ്ണൻ നടൻ എന്ന നിലയിലും തിളങ്ങുന്നു. വരാൽ ആണ് ശങ്കർ രാമകൃഷ്ണന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. കെ.ജി.എഫ്, പൊന്നിയൻ സെൽവൻ എന്നീ അന്യഭാഷ ചിത്രങ്ങളുടെ മലയാള പതിപ്പുകൾക്കു രചന നിർവഹിക്കുകയും ചെയ്തു.