r-bindhu

തിരുവനന്തപുരം: രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയ്‌ക്കായി പ്രവർത്തിക്കേണ്ട യുവാക്കളുടെ കർമ്മശേഷിയെ മയക്കുമരുന്ന് നൽകി മയക്കികിടത്തുന്ന ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനിൽപ്പ് ഉയരണമെന്ന് മന്ത്രി ആർ.ബിന്ദു.എൻ.സി.സി,എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച ലഹരിവിരുദ്ധ കർമ്മസേനയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.അപകടകരമായ പ്രവൃത്തിയിലേക്കല്ല,സ്നേഹത്തിന്റെയും സർഗാത്മകളുടെയും പരിചയേന്തി ലഹരിക്കെതിരെ പൊരുതാനാണ് കോളേജുകളിൽ കർമ്മസേന രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ലഹരിവിരുദ്ധ കർമ്മ സേനയ്ക്ക് 'ആസാദ് '(ഏജന്റ്സ് ഫോർ സോഷ്യൽ അവർനെസ് എഗൈൻസ്റ്റ് ഡ്രഗ്സ്) എന്ന് മന്ത്രി നാമകരണം ചെയ്‌തു.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിഘ്‌നേശ്വരി,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ബൈജു ഭായ്,ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.ഡി. സുരേഷ് കുമാർ,സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. അൻസാർ ആർ.എൻ,എൻ.സി.സി അഡീഷണൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പി.കെ.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.