p

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അദ്ധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്നും സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാ​ച്ചേ​നി​ ​ആ​ദ​ർ​ശം​ ​കൈ​മോ​ശം​ ​വ​രാ​ത്ത​ ​നേ​താ​വ്:​ ​കെ.​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ദ​ർ​ശ​ ​രാ​ഷ്ട്രീ​യം​ ​കൈ​മോ​ശം​ ​വ​രാ​ത്ത​ ​നേ​താ​വാ​യി​രു​ന്നു​ ​സ​തീ​ശ​ൻ​ ​പാ​ച്ചേ​നി​യെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി.​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.
കോ​ണ്‍​ഗ്ര​സ് ​പ്ര​സ്ഥാ​ന​ത്തെ​ ​പ്രാ​ണ​വാ​യു​പോ​ലെ​ ​സ്‌​നേ​ഹി​ച്ച​ ​സ​ഹോ​ദ​ര​തു​ല്യ​നാ​യ​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു​ .​ ​കോ​ൺ​ഗ്ര​സ് ​ആ​ശ​യ​വും​ ​ആ​ദ​ർ​ശ​വും​ ​ജീ​വി​ത​ത്തി​ൽ​ ​പ​ക​ർ​ത്താ​ൻ​ ​ശ്ര​മി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​സ്വ​ന്തം​ ​കു​ടും​ബ​ത്ത് ​നി​ന്നും​ ​പ​ടി​യി​റ​ക്ക​പ്പെ​ട്ടി​ട്ടും​ ​ത​ള​രാ​തെ​ ​പോ​രാ​ടി​ ​ത്യാ​ഗ​നി​ർ​ഭ​ര​മാ​യ​ ​ജീ​വി​തം​ ​ന​യി​ച്ച​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ് ​സ​തീ​ശ​ൻ.