ആറ്റിങ്ങൽ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് രാവിലെ 9.30ന് ആറ്റിങ്ങൽ എ.പി.എസി ഹാളിൽ മലയാള ഭാഷാ ദിനാചരണം നടക്കും.ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.സംഘടനാ പ്രസിഡന്റ് ജി. ജയദേവൻ അദ്ധ്യക്ഷത വഹിക്കും.വർക്കല ഗോപാലകൃഷ്ണൻ,​ വിജയൻ പാലാഴി,​കെ.ഗംഗാധരൻ,​ എസ്.രാമദാസ്,​ കെ.ബാലകൃഷ്ണ പിള്ള,​സി.രാമകൃഷ്ണൻ നായർ,​ജി.കൊച്ചുകൃഷ്ണ കുറുപ്പ് എന്നിവർ സംസാരിക്കും. തുടർന്നു നടക്കുന്ന കലാപരിപാടി ബ്ലോക്ക് രക്ഷാധികാരി കെ.മാധവൻ നായർ ഉദ്ഘാടനം ചെയ്യും.