
കിളിമാനൂർ : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൊരുന്തമൺ മംഗലശേരിയിൽ സോമു (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കിളിമാനുർ പൊലീസ് സ്റ്റേഷന് സമീപം വച്ചായിരുന്നു അപകടം. കാരേറ്റ് ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന സോമുവിന്റെ ബൈക്കിൽ അതേ ദിശയിൽ തന്നെ വന്ന കാർ തട്ടുകയായിരുന്നു. റോഡിലേക്ക് വീണ സോമുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചങ്കിലും കഴിഞ്ഞ ദിവസം രാവിലെയോടെ മരിച്ചു. ഭാര്യ: ബിസ്നി . മക്കൾ : സോബിൻ, സോജിൻ. മരുമകൾ :ദിയ നസ്രീൻ.