vld-2

വെള്ളറട:ബി.ജെ.പി കുന്നത്തുകാൽ പഞ്ചായത്ത് കമ്മിറ്റി 'നവകേരളം ലഹരി മുക്തം ഭീകര മുക്തം' എന്ന സന്ദേശവുമായി ജനജാഗ്രത സദസ് സംഘടിപ്പിച്ചു.ബി. ജെ.പി സംസ്ഥാന കമ്മിറ്റി അംഗം തൂങ്ങാൻപാറ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വർണ്ണ സജി അദ്ധ്യക്ഷത വഹിച്ചു.ചെറിയകൊല്ല പ്രദീപ് സ്വാഗതവും ജയപ്രസാദ് നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഡ്വ.പ്രദീപ്,ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി,ശിവകല,മണവാരി രതീഷ്,അഭിലാഷ്,ഓംകാർ ബിജു,ഷീജ മണി,സന്തോഷ്,സജി,ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.