
പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള മഹാശിവലിംഗവും അതിനുള്ളിലെ വിസ്‌മയക്കാഴ്ചകളുമാണ് വേൾഡ് റെക്കാഡിന് തിരഞ്ഞെടുത്തതെന്നും ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ചെങ്കൽ എന്ന ഗ്രാമം ഇനി അറിയപ്പെടുന്നത് ഈ മഹാശിവലിംഗത്തിന്റെ പേരിലാണെന്നും വേൾഡ് റെക്കാഡ് യൂണിയൻ ഒഫിഷ്യൽ റെക്കാഡ് മാനേജർ ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ് (യു.എസ്.എ) പറഞ്ഞു. മഹാശിവലിംഗത്തിനുള്ള വേൾഡ് റെക്കാഡിന്റെ അംഗീകാരപത്രം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയ്‌ക്ക് നൽകി
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രാങ്കണത്തിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ചു. മഹേശ്വരം ക്ഷേത്രം ലോകം മുഴുവൻ അറിയപ്പെടുന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കെ. ആൻസലൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്‌മോഹൻ, സൂര്യ ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി, വേൾഡ് റെക്കാഡ് ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കുളത്തൂർ സുധാർജുനൻ, കാരോട് രാജേന്ദ്രൻ നായർ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എസ്. രാജശേഖരൻ നായർ, ഒ.ബി.സി മോർച്ച അഖിലേന്ത്യാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തമ്പി, കലാനിധി ചെയർപേഴ്‌സൺ ഗീത രാജേന്ദ്രൻ, ബി.ജെ.പി കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശിവകുമാർ, ക്ഷേത്ര രക്ഷാധികാരി തുളസീദാസൻ നായർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വി.കെ. ഹരികുമാർ, വിജയൻ, ഓലത്താന്നി അനിൽ, ജെ.ബി. അനിൽകുമാർ, സജി എന്നിവർ സംസാരിച്ചു.