തിരുവനന്തപുരം: തെരുവ് നായ ശല്യം രൂക്ഷമായ മുട്ടടയിൽ കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് കടിയേറ്റു. ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. മുട്ടട എസ്.എൻ.ഡി.പി ഹാളിന് സമീപത്തുകൂടി നടന്നുപോയവരാണ് തെരുവ് നായയുടെ ആക്രമണത്തിനിരയായത്. പ്രദേശവാസിയായ ബാബു എന്ന ബാഹുലേയന് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോർപ്പറേഷൻ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പ്രദേശത്ത് തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.