u

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്​റ്റർ എം.എൽ.ഐ.എസ് സി (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ 21, 25, 27, 31 തീയതികളിലെ മാ​റ്റിവച്ച പരീക്ഷകൾ നവംബർ 11, 15, 17, 21 തീയതികളിൽ നടത്തും.

നാലാം സെമസ്​റ്റർ എം.എ മ്യൂസിക്, എം.എ മ്യൂസിക് (വയലിൻ), എം.എ മ്യൂസിക് (മൃദംഗം), എം.എ ഡാൻസ് (കേരളം നടനം) പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ നവംബർ ഒന്നു മുതൽ നടത്തും.

നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ് ബി.സി.എ പരീക്ഷകളുടെ (2020 അഡ്മിഷൻ - റഗുലർ, 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2016-18 അഡ്മിഷൻ - സപ്ലിമെന്ററി, 2013, 2015 അഡ്മിഷൻ -മെഴ്സി ചാൻസ്) പ്രായോഗിക പരീക്ഷകൾ നവംബർ 1, 2, 3, 4, 7, 8 തീയതികളിൽ നടത്തും.

നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബി കോം കമ്പ്യൂട്ടർ ആപ്ലക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 3, 4 തീയതികളിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എസ് സി ബയോടെക്‌നോളജി (മൾട്ടിമേജർ) (പ്രാക്ടിക്കൽ കെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 15ന് നടത്തും.

നാലാം സെമസ്​റ്റർ ബിഎസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി ബിഎസ്‌സി ബയോടെക്‌നോളജി കോഴ്സുകളുടെ ബോട്ടണി, സുവോളജി, ബയോടെക്നിക്സ്, കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഒന്നു മുതൽ നടത്തും.

ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 7 മുതലും ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി) ബി എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോർ - ബയോകെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 8 മുതലും നടത്തും.

ആറാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി ബി.എച്ച്.എം./ബി.എച്ച്.എം.സി.​റ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.എ /ബി.എസ്‌സി./ബി കോം പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ 4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ നവംബർ 9 വരെയും അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന മൂന്നും നാലും സെമസ്​റ്റർ പി.ജി പ്രോഗ്രാമുകളുടെ (എം.എ., എം.എസ്‌സി., എം കോം. - 2020 അഡ്മിഷൻ) അസൈൻമെന്റുകൾ നവംബർ 9, 10 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കാം. വെബ്സൈറ്റ്- www.ideku.net