
ഉദിയൻകുളങ്ങര:ആനാവൂർ ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടിപ്പൊലീസ് ലഹരി വിരുദ്ധ ബോധവത്കരണ പദ്ധതിയായ നാലാം ഘട്ട യോദ്ധാവിന് തുടക്കം കുറിച്ചുകൊണ്ട് പരാതിപ്പെട്ടി സ്‌കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി. ചടങ്ങിൽ പ്രോഗ്രാം കൺവീനർ സൗദീഷ് തമ്പി, സീനിയർ അസിസ്റ്റന്റ് സിന്ധു ലക്ഷ്മി,വിജി,അദ്ധ്യാപകനായ രാജീവൻ എന്നിവർ പങ്കെടുത്തു. സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈ ബോക്‌സ് എന്ന പേരിൽ വിദ്യാർത്ഥികൾ പദ്ധതി രൂപകല്പന ചെയ്തത്. രഹസ്യ സ്വഭാവത്തോടുകൂടി കുട്ടികൾ കണ്ടെത്തുന്ന ലഹരി ഉപയോഗിക്കുന്നവർ അല്ലെങ്കിൽ ലഹരി വിതരണം ചെയ്യുന്നവർ ലഹരിക്ക് അടിമപ്പെടുന്നവർ എന്നിവരുടെ വിവരങ്ങൾ ഇതിൽ നിക്ഷേപിക്കാവുന്നതാണ്. പേരോ വിവരങ്ങളോ നിക്ഷേപിക്കുന്ന ലെറ്ററിൽ എഴുതേണ്ടതില്ല.ബോക്‌സ് പി.ടി.എ യുടേയും എസ്.എം.സിയുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ മാസത്തിലൊരിക്കൽ തുറന്നു പരിശോധിച്ച് എക്‌സൈസിന് കൈമാറുകയും ചെയ്യും.
caption; പരാതിപ്പെട്ടി രൂപകല്പന ചെയ്ത് സ്‌കൂൾ ഹെഡ്മിസ്ട്രസിന് കൈമാറുന്നു.