തിരുവനന്തപുരം: സാങ്കേതിക സർവകലാശാല പ്രോ വൈസ് ചാൻസലർ സ്ഥാനത്ത് അനധികൃതമായി തുടരുന്ന ഡോ.എസ്.അയൂബിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് ആൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്(എഫ്.യു.ഇ.ഒ)​ ഗവർണർക്ക് കത്ത് നൽകി.യു.ജി.സി ചട്ടപ്രകാരം വി.സി മാറിയാൽ ഒപ്പം പി.വി.സിക്കും സ്ഥാനം നഷ്ടമാകും.സാങ്കേതിക സർവകലാശാല വി.സി സുപ്രീംകോടതി വിധിയെ തുടർന്ന് പുറത്തായതിന് ശേഷവും പ്രോ വി.സി ഓഫീസിലെത്തി ഉത്തരവുകൾ ഇറക്കുന്നതായി കത്തിൽ പറയുന്നു.