തിരുവനന്തപുരം:കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ വർക്കല താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്ത് 'കളക്ടറോടൊപ്പം' പരിപാടിയിൽ ലഭിച്ചത് 225 പരാതികൾ.താലൂക്ക് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.സാധാരണക്കാരായ നിരവധി ആളുകളാണ് പരാതിയുമായി രാവിലെ മുതൽ താലൂക്ക് ഓഫീസിൽ എത്തിയത്.റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 118 അപേക്ഷകളും മറ്റുവകുപ്പുകളുടെ 107 അപേക്ഷകളും ലഭിച്ചു.പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകൾ,റീസർവെ, അതിർത്തി വഴി തർക്കം,അനധികൃത കൈയേറ്റം,ലൈഫ് ഭവന പദ്ധതി, ആർടിഒ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങി ലഭിച്ച അപേക്ഷകൾ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടർ നടപടികൾക്കായി കൈമാറി. അദാലത്തിൽ വി. ജോയി എം.എൽ.എ,ജില്ലാ വികസന കമ്മീഷണർ അനു കുമാരി എന്നിവരും പങ്കെടുത്തു.