തിരുവനന്തപുരം: സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പെയിനി​ന്റെ ഭാഗമായി കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് 'അവബോധന 2022' എന്ന പേരിൽ സംസ്ഥാനത്ത് സംഘടിപ്പിച്ചുവരുന്ന പ്രചാരണ പരിപാടിയുടെ സമാപനസമ്മേളനം 31ന് വൈകിട്ട് 5.30 ന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തൊഴിലാളികൾ പങ്കെടുക്കുന്ന ദീപശിഖാറാലിയും, മോട്ടോർ ബൈക്ക് റാലിയും വൈകിട്ട് 5ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് സംസ്ഥാന ബോർഡ് ചെയർമാൻ ആർ.രാമചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യും. ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഇൻ ചാർജ് കെ.ശ്രീലാൽ,തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ‌ഡോ.കെ.വാസുകി എന്നിവർ പങ്കെടുക്കും.