വർക്കല: വിദ്യാർത്ഥി, യുവജന നേതാവായിരുന്ന എസ്. ഷാബുവിന്റെ ആറാം ഓർമ ദിനം "ഫ്രണ്ട്‌സ് ഒഫ് ഷാബു "വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും.
ഉച്ചക്ക് ശേഷം 2ന് ശിവഗിരി എസ്.എൻ. കോളേജിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഷാബു മെമ്മോറിയൽ ബ്രില്ലിയൻസ് അവാർഡും മറ്റ് പുരസ്കാരങ്ങളും വിതരണം ചെയ്യും. അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി തുടങ്ങി വിവിധ രാഷ്ട്രീയ, കലാ, സാഹിത്യ സാംസ്കാരിക നേതാക്കളും അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുക്കും.