g

തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെയോ ഓൺലൈനായോ 29 നകം ഫീസ് അടയ്ക്കണം. ഫോൺ: 04712560363, 364.