niyamasabha

തി​രുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഭരണഭാഷാപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മി​കച്ച വകുപ്പി​നുള്ള 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നി​​യമസഭാ സെക്രട്ടേറിയേറ്റി​നാണ്. മികച്ച ജില്ല പാലക്കാട്. 20,000 രൂപയും ഫലക വും പ്രശസ്തിപത്രവും.

ഭരണഭാഷാസേവന പുരസ്‌കാരം ക്ലാസ് III വിഭാഗത്തിൽ ഒന്നാം സ്ഥാനം ഹോമിയോപ്പതി ഡയറക്ടറേറ്റ് സീനിയർ ക്ലർക്ക് എം.പി. ഹനീഷിനാണ്. 20,000 രൂപയും ഫലകവും സത‌്സേവനരേഖയും ലഭിക്കും. രണ്ടാം സ്ഥാനം ജി. പ്രസന്നകുമാർ, അസി. സ്റ്റേഷൻ ഓഫീസർ, ഫയർ ആൻഡ് റെസ്‌ക്യു, കായംകുളം. 10,000 രൂപയും ഫലകവും സത‌്സേവനരേഖയും ലഭിക്കും. ഭരണഭാഷാസേവന പുരസ്‌കാരം ക്ലാസ് III വിഭാഗം (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ) ഒന്നാംസ്ഥാനം എസ്. ശാന്തികൃഷ്ണൻ, എൽ.ഡി.ടൈപ്പിസ്റ്റ്, സർവേഭൂരേഖാവകുപ്പ്, ചെങ്ങന്നൂർ. 20,000 രൂപയും ഫലകവും സത‌്സേവനരേഖയുമാണ് ലഭിക്കുക. രണ്ടാംസ്ഥാനം കെ.ജി. ദീപലക്ഷ്മി, യു.ഡി. ടൈപ്പിസ്റ്റ്, ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, വടക്കൻ പറവൂർ, എറണാകുളം. 10,000 രൂപയും ഫലകവും സത‌്സേവനരേഖയുമാണ് പുരസ്‌കാരം.