തിരുവനന്തപുരം: രാജ്യത്തെ ബഹുസ്വരത തകർക്കാൻ കുതന്ത്രങ്ങൾ മെനയുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) അഭിപ്രായപ്പെട്ടു.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പരുത്തിക്കുഴിയിൽ നടന്ന കെ.എൻ.എം മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി അൽ അമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്തു.കെ.ജെ.യു സംസ്ഥാന സെക്രട്ടറി മൗലവി ഹനീഫ് കായക്കൊടി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബാലരാമപുരം,പി.കെ.സക്കറിയ സ്വലാഹി,നാസർ കാരയ്ക്കാമണ്ഡപം, ഇമാമുൽ മുബീൻ,ആദിൽ അത്വീഫ്,സുൽഫി സ്വലാഹി,എം.ജി.എം.ജില്ലാ പ്രസിഡന്റ്ലൈലാ മുഹമ്മദ് കുഞ്ഞ് തിരുമല,ശൈമ ടീച്ചർ, ആമിന ബീമാപള്ളി എന്നിവർ സംസാരിച്ചു.