arun

വെഞ്ഞാറമൂട് : മേലാറ്റുമൂഴി തേക്കിൻകാട് വീട്ടിൽ അരുൺ (കുട്ടൻ, 35 ) കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു.മേലാറ്റുമൂഴി ജംഗ്ഷനിലെ ഹോട്ടലിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. ഇയാൾ ഈ ഭാഗത്തൊന്നും വരാത്തയാളാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും നാട്ടുകാർ പറയുന്നു. മുമ്പ് ഡ്രൈവറായിരുന്ന ഇയാൾ കൂലിപ്പണിക്കാരനാണിപ്പോൾ . അവിവാഹിതനും. അമ്മ ഓമന, സഹോദരി ആശ , പിതാവ് ഉണ്ണി. സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.