
തിരുവനന്തപുരം: അടുത്ത വർഷത്തെ ശ്രീനാരായണ ഗുരുദേവ സമാധി ദിനമായ കന്നി അഞ്ച് വരുന്നത് സെപ്റ്റംബർ 22നാണെന്ന് സംസ്ഥാന സർക്കാർ. എന്നാൽ ,സെപ്റ്റംബർ 21നാണെന്ന് പ്രമുഖ ജ്യോതിഷിയായ കാണിപ്പയ്യൂർ . ഇതോടെ, ഗുരുദേവ സമാധി ദിനത്തെച്ചൊല്ലി ആശയക്കുഴപ്പമായി.
സംശയമുയർന്നതിനെ തുടർന്ന് വീണ്ടും പരിശോധിച്ചാണ് തീയതി ഉറപ്പാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. മന്ത്രിസഭായോഗ തീരുമാനം സംബന്ധിച്ച് ഇന്നലെ ഇറക്കിയ ഉത്തരവിലും കന്നി അഞ്ച് സെപ്റ്റംബർ 22നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.