
ഉദിയൻകുളങ്ങര: നാലു വർഷം കൊണ്ട് കേരളം സമ്പൂർണ മാലിന്യ മുക്തമാകുമെന്ന് മന്ത്രി എം.പി.രാജേഷ്.മലിന്യമുക്തമായ കേരളം അതാണ് നമ്മുടെ ലക്ഷ്യം.ഹരിത സേനയിൽ ദൃഢവിശ്വാസമുണ്ടെന്നും ലഹരിപോലെ മാലിന്യവുമൊരു സാമൂഹിക വിപത്താണെന്നും മന്ത്രി പറഞ്ഞു.പാറശാല ബ്ലോക്ക് ഹരിത കർമ്മ സേന സംഗമം പഴയകടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ബെൻഡാർവിൻ സ്വാഗതം പറഞ്ഞു.