
മുടപുരം: തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ തകർക്കരുതെന്ന് എൻ.ആർ.ഇ.ജി എംപ്ലോയീസ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.സി.പി.എം കിഴുവിലം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.എം.എസ്.സുജ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജിതിൻചന്ദ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ജോയിന്റ് സെക്രട്ടറിമാരായ എസ്.ചന്ദ്രൻ,പി.മണികണ്ഠൻ,ആർ.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.സിനി.എസ് രക്തസാക്ഷി പ്രമേയവും സിനി.പി.എസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.എസ്.കെ.ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.രാഹുൽ (പ്രസിഡന്റ്),സുജ.എം.എസ്,സിമി.എൽ (വൈസ് പ്രസിഡന്റുമാർ), എസ്.കെ.ഗോപാലകൃഷ്ണൻ (സെക്രട്ടറി),എസ്.ഷംനാദ് ,പി.എസ്.സുനി (ജോയിന്റ് സെക്രട്ടറിമാർ),കുശ്ബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.