വർക്കല : ഇടവ സർവീസ് സഹകരണ ബാങ്കിന്റെ വെൺകുളം ശാഖ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കേരള ബാങ്ക് ഡയറക്ടർ എസ്.ഷാജഹാൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് ജെ.ശശാങ്കൻ,വൈസ് പ്രസിഡന്റ് സമീൻഷ,സെക്രട്ടറി ബി.എ.ജയശ്രീ,ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷ സുനിത.എസ്.ബാബു, പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്,വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ഹർഷാദ് സാബു,ബിന്ദു,മെമ്പർ എസ്.ശ്രീദേവി,വർക്കല അസി.രജിസ്ട്രാർ എ. നൂറുദീൻ,സി.പി.എം ഏരിയ സെക്രട്ടറി എം.കെ.യൂസഫ്,വി.മണിലാൽ,എ.ആർ.ശ്രീനാഥ്,കെ.സി.ഇ.യു ഏരിയ സെക്രട്ടറി എച്ച്.ഹാരീസ് തുടങ്ങിയവർ സംസാരിച്ചു.