no-drugs

തിരുവനന്തപുരം: ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് കാമ്പെയിനിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന കവച് ലഹരിവിരുദ്ധ പരിപാടിയുടെ സംസ്ഥാനതല സമാപനവും മഹാറാലിയും ഇന്ന് ഉച്ചക്ക് 12ന് പുത്തരിക്കണ്ടം ഇ.കെ നായനാർ പാർക്കിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 11ന് ആരംഭിക്കുന്ന റാലിയുടെ ഫ്ളാഗ് ഒഫ് മന്ത്രി ആന്റണി രാജു നിർവഹിക്കും.രണ്ടായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ റാലിയിൽ പങ്കെടുക്കും.
ശശി തരൂർ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും.ലേബർ കമ്മിഷണർ ഡോ. കെ. വാസുകി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ,തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി,സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ,ജില്ലാ കളക്ടർ ജെറോമിക് ജോർജ്,ജോയിന്റ് എക്‌സൈസ് കമ്മിഷണർ (വിമുക്തി) ആർ. ഗോപകുമാർ,അഡി. ലേബർ കമ്മിഷണർ കെ.എം. സുനിൽ,ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമചന്ദ്രൻ,അബ്കാരി ബോർഡ് ചെയർമാൻ കെ.എസ്. സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.