തിരുവനന്തപുരം: ഇടുക്കി കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്ന പരാതിയിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുലിനെ സ്ഥലംമാറ്റാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഉത്തരവിട്ടു. തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിലേക്കാണ് മാറ്റിയത്.

ഈ വിഷയത്തിൽ ആരോപണ വിധേയനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലൻസ് വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരുകയാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ ആവശ്യമായ തുടർ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.