
കിളിമാനൂർ: വാമനപുരം ഡി.ബി.എച്ച്.എസിലെ കായിക താരങ്ങളുടെ നേതൃത്വത്തിൽ കിളിമാനൂർ ജനമൈത്രി പൊലീസിന്റെയും എക്‌സൈസ് ഡിപ്പാർട്ടുമെന്റിന്റെയും സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രചാരണത്തിനായി കൂട്ടയോട്ടം സംഘടിപ്പിച്ചു.പുളിമാത്ത് ജംഗ്ഷനിൽ വാർഡ് മെമ്പർ എ.എസ്.ആശ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു.പി.ടി.എ പ്രസിഡന്റ് പ്രശാന്തൻ,ഹെഡ്മിസ്ട്രസ് വി.എസ്.ലക്ഷ്മി,പ്രിവന്റീവ് ഓഫീസർമാരായ ഷൈജു,അനിൽകുമാർ എന്നിവർ പങ്കെടുത്തു.കെ.ആർ.സുരേഷ്,ബി.സന്ദീപ്,എസ്.വിനോജ്,അനുകുമാർ.ബി.ടി, സ്റ്റാഫ് സെക്രട്ടറി സജി കിളിമാനൂർ എന്നിവർ നേതൃത്വം നൽകി.എക്‌സൈസ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.