തിരുവനന്തപുരം:ഭിന്നശേഷിക്കാർക്കുള്ള തിരുവനന്തപുരത്തെ ദേശീയ തൊഴിൽ സേവന കേന്ദ്രം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ, ടെലി,സ്റ്റെനോഗ്രഫി) കോഴ്സിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമാണ്. കെ.ജി.ടി.ഇ നടത്തുന്ന ടൈപ്പ്റൈറ്റിംഗ് ലോവർ,ഹയർ പരീക്ഷയ്ക്കും പി.എ.സി മത്സര പരീക്ഷയ്ക്കും പ്രത്യേക പരിശീലനം നൽകും.വിശദവിവരങ്ങൾക്ക് ഫോൺ.: 0471-250371, 8590516669.