തിരുവനന്തപുരം: ഗവ.സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജ്യോതിഷം,സംസ്‌കൃതം,ജ്യോതിർഗണിതം,യോഗ,വാസ്തു,പെൻഡുലം കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 7012916709, 8547979706.