k

തിരുവനന്തപുരം: വാട്ടർ അതോറിട്ടി കാസർകോട് ഡിവിഷന് കീഴിലുള്ള ക്ലർക്ക് മുതൽ എക്‌സിക്യുട്ടീവ് എൻജിനിയർ വരെയുള്ള ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം പിടിച്ചുവയ്ക്കാനുള്ള ഉത്തരവ് കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.കേന്ദ്രകാര്യാലയത്തിനു മുന്നിലെ പ്രതിഷേധം സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് സ്മിത എസ്.നായർ അദ്ധ്യക്ഷയായി.സംസ്ഥാനകമ്മിറ്റി അംഗങ്ങളായ മനുഷ് എം.ആർ,മിനിമോൾ എൽ,ജില്ലാ നേതാക്കളായ എസ്.എൻ.ഷൈൻ,ജിതിൻ കെ.ആർ,എസ്.ബൈജു,​അനിൽകുമാർ,അജയലാൽ, അശോക് കുമാർ,​വിപിൻ തുടങ്ങിയവർ പങ്കെടുത്തു.