
പാലോട്: പെരിങ്ങമ്മല ക്രസന്റ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ഡി.എൽ.എഡ് (ടി.ടി.സി) കോഴ്സിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.യു.അബ്ദുൾ ഷുക്കൂർ സ്വാഗതം പറഞ്ഞു. ഡോ.ഡി.ഡി.ഏഞ്ചലിൻ മേബൽ,റായിഫ,ജി.കോമളം,ഷിനു മടത്തറ,സോഫി തോമസ്,പി.എൻ.അരുൺകുമാർ,ഡോ.ഷീജാകുമാരി,ഷീജ.ബി, ഷബീർ മാറ്റാപള്ളി,ഡോ.എം.ബഷീർ,എ.ശശിധരൻ പിള്ള,പ്രൊഫ.എം.യൂനുസ് കുഞ്ഞ് എന്നിവർ പങ്കെടുത്തു.