വർക്കല: ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കും.എസ്.എസ്.എൽ.സി -- പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മറ്റ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെയും മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിക്കും.അർഹരായ ബാങ്ക് അംഗങ്ങൾ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതമുള്ള അപേക്ഷകൾ നവംബർ 7ന് വൈകിട്ട് 4ന് മുമ്പ് ബാങ്ക് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.ഫോൺ. 9447392366.