വർക്കല : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചെറുന്നിയൂർ മണ്ഡലം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.അജന്തൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഡി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം സെക്രട്ടറി പി.ഉണ്ണിക്കഷ്ണ കുറുപ്പ്,പ്രസിഡന്റ് അഡ്വ.ജയപാൽ,ജില്ലാ കമ്മിറ്റി അംഗം പി. ജയചന്ദ്രൻ നായർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ഭാരവാഹികളായി ഡി.പുരൂഷോത്തമൻ (പ്രസിഡന്റ് ), റ്റി.വേണുകുമാർ(സെക്രട്ടറി ), എ.മനോഹരൻ(ട്രഷറർ),പി.ബദറുദ്ദീൻ, സുമതി (വൈസ് പ്രസിഡന്റന്മാർ), എസ്.പ്രസന്നകുമാരി, വിജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ ),കെ.സി.ശ്രീമതിടീച്ചർ(വനിതാ ഫോറം കൺവീനർ) , താജ്ജദ്ദീൻ,ജെ.ഇല്യാസ് കുഞ്ഞ്,കെ.ഗോപിനാഥക്കുറുപ്പ്, ഉഷാകുമാരി, വാസുദേവൻ, സോമനാഥൻ, മേരി പ്രഭ (ബ്ലോക്ക് പ്രതിനിധികൾ )എന്നിവരെ തിരഞ്ഞെടുത്തു.പുരുഷോത്തമൻ,വേണുകുമാർ,ശ്രീമതിഅമ്മടീച്ചർ, പ്രസന്നകുമാരി,വാസുദേവൻ,മനോഹരൻ എന്നിവരും സംസാരിച്ചു.