തിരുവനന്തപുരം: ജില്ലയിൽ 1993ലെ കേരള ഭൂമി പതിവ് പ്രത്യേക ചട്ടങ്ങളിലെ ചട്ടം 2(എഫ്) പരിധിയിൽ വരുന്നതും 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശമുള്ളവരുമായ പട്ടികവർഗ വിഭാഗക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി പട്ടയം അനുവദിയ്ക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.ഇനിയും അപേക്ഷ നൽകിയിട്ടില്ലാത്തവർ ഒരു മാസത്തിനകം അതത് താലൂക്ക്,വില്ലേജ് ആഫീസുകളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കണമെന്ന് കളക്ടർ അറിയിച്ചു.