പൂവാർ: ലഹരി വ‌സ്‌തുക്കൾ വേണ്ടെന്ന് പറയാനുള്ള മനസ് കുട്ടികൾക്കുണ്ടാകണമെന്നും അതിനുള്ള ആർജ്ജവം അവരിലുണ്ടാക്കുകയാണ് കേരളകൗമുദിയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സാദ്ധ്യമാകുന്നതെന്നും ജോയിന്റ് എക്‌സൈസ് കമ്മിഷണർ ( വിമുക്തി ) ആർ. ഗോപകുമാർ പറഞ്ഞു. കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ് ഒഫ് പൂവാർ, ജനമൈത്രി പൊലീസ്, എക്‌സൈസ് വകുപ്പ് എന്നിവ സംയുക്തമായി അരുമാനൂർ എം.വി ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി, സൈബർ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.ടി.എ പ്രിസിഡന്റ് സുരേഷ് കുമാർ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ സജിത്കുമാർ. ജി സ്വാഗതം പറഞ്ഞു. കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ് )​ ഡി. ശ്രീസാഗർ ബോധപൗർണമി സന്ദേശം നൽകി. റോട്ടറി ക്ലബ് ഒഫ് പൂവാർ പ്രസിഡന്റ് രാജൻ വി. പൊഴിയൂർ മുഖ്യ പ്രഭാഷണം നടത്തി. പൂവാർ എ.എസ്.ഐ ഷാജികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് നടന്ന ബോധവത്കരണ ക്ലാസ് കണ്ണൻ .എസ്.പി ( എസ്.ഐ, ക്രൈംബ്രാഞ്ച്, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം) നയിച്ചു. കേരളകൗമുദി അസിസ്റ്റന്റ് മാനേജർ ( പി.എം.ഡി) കല എസ്.ഡി, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജീജ ജി. റോസ്, പൂവാർ റോട്ടറി ക്ലബ് ട്രഷറർ എം. മോൻസി, പ്രോജക്ട് മാനേജർ ഉഷാ വില്യം, ഗോപികുമാർ എം.എ, വില്യം, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ രാജീവ്, അനിൽകുമാർ, സർക്കുലേഷൻ വിഭാഗം അനു, ബിജു തുടങ്ങിയവരും പങ്കെടുത്തു.. തുടർന്ന് ജനമൈത്രി പൊലീസ് ടീം അവതരിപ്പിച്ച ' തീക്കളി ' എന്ന സൈബർ ബോധവത്കരണ നാടകം അരങ്ങേറി.