
തിരുവനന്തപുരം: ജീവനക്കാരുടെ വേതനം പകുതിയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.ഇതിനു പിന്നാലെയാണ് സപ്ലൈകോയിൽ പുതിയ പരിഷ്‌കരണം നടത്തുന്നതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പറഞ്ഞു.സപ്ളൈകോ വർക്കേഴ്സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്, ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, ജില്ലാ സെക്രട്ടറി മനോജ്, സപ്ലൈകോ ഫെഡറേഷൻ യൂണിയൻ സെക്രട്ടറി മനോജ്, എ.ഐ.ടി.യു.സി പ്രസിഡന്റ് മീനാങ്കൽ കുമാർ, കൊല്ലം ജില്ലാ സെക്രട്ടറി രശ്മി കുമാർ, കോരാണി ബിജു തുടങ്ങിയവർ പങ്കെടുത്തു.