
പാറശാല:പാറശാല ശിവജി ഐ.ടി.ഐയിലെ ലഹരി വിമുക്ത ക്ലബും,ഗ്രാമശബ്ദം കൾച്ചറൽ ഫോറവും സംയുക്തമായി ലഹരി വിരുദ്ധ കാമ്പെയിനും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ശിവജി എഡ്യൂക്കേഷണൽ ആൻഡ് ഇൻഡസ്ട്രിയൽ ട്രസ്റ്റ് ചെയർമാൻ ആർ.പ്രഭാകരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ സിഗ്നേച്ചർ കാമ്പെയിൻ പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു ഉദ്ഘാടനം ചെയ്തു. പാറശാല പൊലീസ് സബ് ഇൻസ്പെക്ടർ സജി മുഖ്യപ്രഭാഷണം നടത്തി. ഐ.ടി.ഐ പ്രിൻസിപ്പൽ ബി.ജസ്റ്റിൻരാജ് ട്രെയിനികൾക്ക് ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിവിരുദ്ധ ചങ്ങലയും ലഹരിക്കെതിരെ കൈകോർക്കാം കാമ്പെയിനും ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള ഉദ്ഘാടനം ചെയ്തു. ശിവജി ഐ.ടി.ഐ ലഹരി വിമുക്ത ക്ലബ് കൺവീനർ കുമാരി സന്ധ്യ സ്വാഗതവും അഖിൽദേവ് നന്ദിയും പറഞ്ഞു.