
തിരുവനന്തപുരം: അരിക്ക് പുറമെ, ചെറിയ ഉള്ളിയുടെ വിലയും കുതിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഉള്ളി വില ഇരട്ടിയിലേറെ കൂടി. മൊത്ത വിപണിയിൽ 91 മുതൽ 93 രൂപ വരെയായി. ചില്ലറ വിപണിയിൽ 100 മുതൽ 105 രൂപ വരെയും. കഴിഞ്ഞ ആഴ്ച 43 രൂപയായിരുന്നു വില.
തമിഴ്നാട്ടിൽ ചെറിയ ഉളളി ഉത്പാദനം കുറഞ്ഞതാണ് ഇവിടെ വില വർദ്ധനവിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഡിണ്ടിഗൽ, കോവിൽപെട്ടി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തെക്കൻ കേരളത്തിൽ ചെറിയ ഉള്ളി എത്തുന്നത്. ദീപാവലിക്കുശേഷമാണ് തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറിക്കും പലവ്യജ്ഞനത്തിനുമെല്ലാം വില കുതിച്ചുകയറിയത്. ഒറ്റയടിക്ക് ഇരട്ടിയും അതിലേറെയും വില വർദ്ധിപ്പിക്കുന്നതിനു പിന്നിൽ
ഇടനിലക്കാരാണ്. മുളകിനും പയർ വർഗങ്ങൾക്കുമെല്ലാം വില കൂടി പച്ചക്കറിയിൽ ബീൻസ്, കാരറ്റ്, തൊണ്ടൻ മുളക്, മുരിങ്ങയ്ക്ക എന്നിവയ്ക്കെല്ലാം വില ഇരട്ടിയോളം വർദ്ധിച്ചു.
വിലയുടെ
കുതിപ്പ്
(ഇനം -ഇന്നലെ -ഒരാഴ്ച മുമ്പ്)
വറ്റൽ മുളക് -330-------- 280
ബീൻസ്------- 100--------- 50-60
കാരറ്റ് ---------- 80 ---------- 45-50
മുരിങ്ങയ്ക്ക------- 98---------- 43-48
തൊണ്ടൻമുളക്-- 95--------55-60
ഉരുളക്കിഴങ്ങ് 50-------- 30
ചെറുപയർ 117------ 107
തുവരപ്പരിപ്പ് -------117 ------- 105
സവാള -------------- 31---------24
ആന്ധ്രഭക്ഷ്യ മന്ത്രി
31ന് എത്തും
ആന്ധ്രാപ്രദേശ് സർക്കാർ കേരളത്തിലേക്ക് നേരിട്ട് അരി എത്തിക്കുന്നത് സംബന്ധിച്ച് തുടർ ചർച്ചയ്ക്കായി ആന്ധ്ര ഭക്ഷ്യമന്ത്രി കരുമുരി വെങ്കട നാഗേശ്വര റാവു 31ന് തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ എന്നിവരുമായി തൈക്കാട് ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തും. 17ന് ജി.ആർ.അനിൽ വിജയവാഡയിൽ വച്ച് നാഗേശ്വര റാവുമായി ചർച്ച നടത്തിയിരുന്നു. സപ്ലൈകോയ്ക്കു വേണ്ടി ആന്ധ്രയിൽ നിന്ന് വില കുറച്ച് അരി എത്തിക്കാനാണ് ശ്രമം.
.