
കല്ലറ: പാങ്ങോട് മൃഗാശുപത്രിക്ക് സമീപത്തെ തെരുവുനായ വന്ധീകരണ കേന്ദ്ര നിർമ്മാണ നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.മണക്കോട് വാർഡ് മെമ്പർ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു.വലിയ വയൽ വാർഡ് മെമ്പർ ചക്കമല ഷാനവാസ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം ബിൻഷ.ബി.ഷറഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീജ,അൻവർ പഴവിള,അബ്ദുൽ ഖരീം,നിസാമുദീൻ കൊച്ചാലുംമൂട്,മധുസൂദനൻ ഭരതനൂർ,നൗഷാദ്,ദിലീപ് വട്ടക്കരിക്കകം,അൻസാരി പാങ്ങോട്,റജീനത്ത് ബീവി,റീന,സുലൈഖ തുടങ്ങിയവർ പങ്കെടുത്തു.ബഹുജന സമിതി ഭാരവാഹികളായി ഷറഫുദ്ദീൻ(രഷാധികാരി ),അബ്ദുള്ള (ചെയർമാൻ),ഷാജഹാൻ പാങ്ങോട് (കൺവീനർ ),കബീർ ചന്തക്കുന്ന് (ജോ.കൺവീനർ),ബിന്ദു ചന്തക്കുന്ന്(വൈസ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.