പാലോട്: പാലോട് ജനമൈത്രി പൊലീസിന്റെയും, കേരള സ്റ്റേറ്റ് വനിതാ സെല്ലിന്റെയും വനിതാ ബറ്റാലിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞാറനീലി, ആലുംമൂട് ആദിവാസി സെറ്റിൽമെന്റിലുള്ളവർക്ക്‌ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലുംമൂട് സാംസ്കാരിക നിലയത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും, സൈബർ ആൻഡ് സോഷ്യൽ മീഡിയ ബോധവത്കരണവും, മോട്ടിവേഷണൽ ക്ലാസും നടത്തി. പോസ്കോ നിയമത്തെക്കുറിച്ചും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നാർക്കോട്ടിക് സെൽ ജില്ലാ ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ രാശിത്ത് വി.ടി ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് വനിതാ സെൽ ഡിവൈ.എസ്.പി ശുദാവതി, പാലോട് ഐ.എസ്.എച്ച്.ഒ ഷാജിമോൻ, കേരള വനിതാ ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് രതീഷ് കുമാർ, വാർഡ് മെമ്പർ ആശ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ രഞ്ജിഷ്, കിരൺ തുടങ്ങിയവർ സംസാരിച്ചു.