tech

നെടുമങ്ങാട്: മലയോര മേഖലയുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ച് നെടുമങ്ങാട് സർക്കാർ ടെക്നിക് ഹൈസ്‌കൂളും സർക്കാർ പോളിടെക്നിക് കോളേജും പുതിയ ഉയരങ്ങളിലേക്ക്. മന്ത്രി അഡ്വ.ജി.ആർ. അനിലിന്റെ മുൻകൈയിൽ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരങ്ങളും വർക്ക് ഷോപ്പ് കെട്ടിടവും ഫിസിക്കൽ-കംപ്യുട്ടർ-സയൻസ് ലാബുകളും മൾട്ടി മീഡിയ റൂമും മന്ത്രി ഡോ.ആർ.ബിന്ദു 31ന് നാടിനു സമർപ്പിക്കും.1959ൽ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് ശിലാസ്ഥാപനം നടത്തി നിർമ്മിച്ച 4500ച.മീ ഉള്ള നാലുകെട്ട് മാതൃകയിലുള്ള മന്ദിരത്തിലാണ് നിലവിൽ ടെക്നിക്കൽ സ്‌കൂളിൽ ക്ലാസ് മുറികൾ ക്രമീകരിച്ചിട്ടുള്ളത്. വർക്ക്ഷോപ്പുകൾ, ഐ.ടി.ലാബ്, ഓേട്ടാകാഡ് കം റാേബാട്ടികസ് ലാബ്, സയൻസ് ലാബ്, ലൈബ്രറി, ജിംനേഷ്യം, ഓഫീസ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
2019ൽ മുൻ മന്ത്രി കെ.ടി.ജലീലാണ് പുതിയ ബഹുനില മന്ദിരത്തിന് ശിലാസ്ഥാപനം നിർവഹിച്ചത്. ഒരു സെല്ലാർഫ്ലോറും, രണ്ട് നിലകളും ഉൾപ്പെടുന്ന 2500 ച.മീ വലുപ്പമുള്ള ബഹുനില
മന്ദിരത്തിന് പുറമെ കളിസ്ഥലം, ഫിസിക്കൽ ലാബ്കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നിവയാണ് പുതുതായി സജ്ജമാക്കിയത്. പി.ഡബ്ലിയു.ഡി സ്പെഷ്യൽ കെട്ടിടവിഭാഗം ചീഫ് ആർക്കിെടകറ്റ് രൂപകല്പന ചെയ്ത ബഹുനിലമന്ദിരം 6 കോടി രൂപ ചെലവിട്ടാണ് യാഥാർത്ഥ്യമാക്കിയത്. പോളിടെക്നിക് കോളേജിൽ 6.5 കോടി രൂപ വിനിയോഗിച്ച് ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയും 62 ലക്ഷം രൂപ ചെലവിട്ട് വർക്ക് ഷോപ്പ് മന്ദിരവുമാണ് ഉദ്‌ഘാടനത്തിന് സജ്ജമായിട്ടുള്ളത്. ആകെ 7.12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ ഇവിടെ പൂർത്തിയാക്കി.1999 മുതൽ കംപ്യുട്ടർ എഞ്ചിനീയറിംഗ്,കംപ്യുട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്,ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിങ്ങനെ മൂന്ന് ഡിപ്ലോമ പഠന ബ്രാഞ്ചുകളായി 540 വിദ്യാർഥികൾ പരിശീലനം നേടുന്നുണ്ട്. ടെക്നിക്കൽ സ്‌കൂളിലെ കോൺഫറൻസ് ഹാളിൽ മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭാദ്ധ്യക്ഷ സി.എസ്.ശ്രീജ,വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്തകുമാരി, വാർഡ് കൗൺസിലർ, പി.ടി.എ പ്രസിഡന്റ്, പ്രിൻസിപ്പൽ തുടങ്ങിയവരും പങ്കെടുത്തു.