p

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയ ഗവർണറുടെ അടുത്ത ലക്ഷ്യം മന്ത്രി ആർ.ബിന്ദുവും, അഡ്വക്കേറ്റ് ജനറൽ (എ.ജി) കെ.ഗോപാലകൃഷ്ണക്കുറുപ്പും.

കണ്ണൂർ വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ എ.ജി തെറ്റായ നിയമോപദേശം നൽകിയെന്നും, അധികാര പരിധി മറി കടന്ന് മന്ത്രി ബിന്ദു സെർച്ച് കമ്മിറ്റി റദ്ദാക്കാൻ കത്ത് നൽകിയെന്നും ചൂണ്ടിക്കാട്ടി ഇരുവർക്കുമെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയേക്കും.

സുപ്രീംകോടതിയിലെ കേസിൽ ഗോപിനാഥ് രവീന്ദ്രന് തിരിച്ചടിയുണ്ടായാൽ ഇരുവർക്കുമെതിരായ നീക്കം കടുപ്പിക്കാനാണ് ഗവർണറുടെ തീരുമാനം. പുനർ നിയമനത്തിന് നിയമപരമായി തടസമില്ലെന്ന് താൻ ആവശ്യപ്പെടാതെ നിയമോപദേശം നൽകി എ.ജി തെറ്റിദ്ധരിപ്പിച്ചെന്നാണ് ഗവർണറുടെ ആക്ഷേപം. ഗവർണർ പുനർനിയമന ശുപാർശ അംഗീകരിക്കുകയാണെങ്കിൽ, സെർച്ച് കമ്മിറ്റി രൂപീകരിച്ചിറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്നും ,പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പുനർനിയമനത്തിന് ശുപാർശ നൽകാൻ അനുവദിക്കണമെന്നും എ.ജിയുടെ ഉപദേശത്തിലുണ്ടായിരുന്നു. പുനർനിയമനത്തിന് സർവകലാശാലാ നിയമത്തിൽ വകുപ്പുണ്ടെങ്കിലും, നിയമിക്കപ്പെടുമ്പോൾ അറുപത് വയസ് കഴിയരുത്. യു.ജി.സി മാനദണ്ഡത്തിൽ പ്രായപരിധി പറയുന്നില്ലെങ്കിലും, പുനർനിയമനത്തിന് വ്യവസ്ഥയില്ല. നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം.

സർവകലാശാലാ നിയമപ്രകാരം പ്രോ ചാൻസലറായ മന്ത്രിക്ക് ഭരണകാര്യങ്ങളിൽ ഇടപെടാനാവില്ലെന്നിരിക്കെയാണ്, വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി വിജ്ഞാപനം റദ്ദാക്കാൻ മന്ത്രി ബിന്ദു കത്തിലൂടെ ആവശ്യപ്പെട്ടത്. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ കണ്ണൂർ സർവകലാശാല നിയമത്തിലെ സെക്ഷൻ10(10) പ്രകാരം തടസമില്ലെന്നും ഇതിന് പ്രായപരിധി തടസമല്ലെന്നുമായിരുന്നു ഒരു കത്തിലുണ്ടായിരുന്നത്. പ്രോ ചാൻസല‌ർ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ശുപാർശ ചെയ്യുന്നതാണ് രണ്ടാം കത്ത്.

ഗ​വ​ർ​ണ​ർ​ ​നാ​ലി​നെ​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ന​വം​ബ​ർ​ ​നാ​ലി​ന് ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​തി​രി​ച്ചെ​ത്തും.​ ​വി​വി​ധ​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ന​വം​ബ​ർ​ ​മൂ​ന്നു​വ​രെ​ ​അ​ദ്ദേ​ഹ​ത്തി​ന് ​പ​രി​പാ​ടി​ക​ളു​ണ്ട്.​ ​മ​ന്ത്രി​ ​ബാ​ല​ഗോ​പാ​ലി​നോ​ടു​ള്ള​ ​പ്രീ​തി​ ​അ​വ​സാ​നി​ച്ചെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കി​യ​ ​ക​ത്തി​ൽ​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നാ​ണ് ​രാ​ജ്ഭ​വ​ൻ​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത്.​ ​ത​നി​ക്ക് ​ബാ​ല​ഗോ​പാ​ലി​ൽ​ ​വി​ശ്വാ​സ​മു​ണ്ടെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വി​ശ​ദീ​ക​ര​ണ​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​തൃ​പ്ത​ന​ല്ല.​ ​നി​സാ​ര​വ​ത്ക​രി​ക്കാ​വു​ന്ന​ ​വി​ഷ​യ​മ​ല്ല​ ​ഇ​തെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​രാ​ജ്ഭ​വ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.