
കിളിമാനൂർ:സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.എയുടെ ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി കിളിമാനൂർ മിനി സിവിൽ സ്റ്റേഷനിൽ ജാഗ്രതാ സദസ് സംഘടിപ്പിച്ചു.പഴയ കുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ജ്യോതികുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എഫ്.എസ്.ഇ.ടി. ഒ താലൂക്ക് പ്രസിഡന്റ് കെ.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.വി.പ്രശാന്ത് സ്വാഗതവും ടി.മിനി നന്ദിയും പറഞ്ഞു. വി.ആർ.സാബു,ആർ.അനിൽ, വി.ഡി.രാജീവ്,കെ.എൻ.ഷിബു,ആർ.വേണു നായർ,സി.എസ്.സജിത,ബി.ഷാനവാസ്, എസ്.സരിഗ തുടങ്ങിയവർ നേതൃത്വം നൽകി.