
കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാക്കിന്റെ നേതൃത്വത്തിൽ കിളിമാനൂരിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെയും കിളിമാനൂർ രാജാരവിവർമ്മ ബോയ്സ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെയും എൻ.സി.സി കേഡറ്റിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.ലഹരിവിരുദ്ധ പ്രചാരണ റാലിയോടനുബന്ധിച്ച് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചു.ഫ്രാക്ക് പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ലഹരി വിരുദ്ധ പ്രചാരണ റാലിയും സമാപന സമ്മേളനവും ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനത്തിന് ഫ്രാക്ക് ജനറൽ സെക്രട്ടറി ടി. ചന്ദ്രബാബു സ്വാഗതവും ഖജാൻജി ജി.ചന്ദ്രബാബു നന്ദിയും പറഞ്ഞു സമ്മേളനത്തിൽ പഴയകുന്നമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ, എക്‌സൈസ് ഇൻസ്‌പെക്ടർ മോഹൻകുമാർ,എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഷൈജു,കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.സി.സി ഓഫീസർ ഡോ. അനിൽകുമാർ,ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് അനൂപ് വി നായർ, ഹെഡ്മാസ്റ്റർ വേണു ജി പോറ്റി,എൻ.സി.സി ഓഫീസർ ഷാജി എന്നിവർ സംസാരിച്ചു.